പിണറായി പിന്തുണച്ച സർക്കാർ നിലപാടിനെതിരെ സിപിഎം സമരം ചെയ്യുന്നത് പാപ്പരത്തം; മന്ത്രി സണ്ണി ജോസഫ്

പിണറായി പിന്തുണച്ച സർക്കാർ നിലപാടിനെതിരെ സിപിഎം സമരം ചെയ്യുന്നത് പാപ്പരത്തം; മന്ത്രി സണ്ണി ജോസഫ്
Nov 27, 2026 11:10 AM | By PointViews Editor

പേരാവൂർ :  പ്രതിപക്ഷ നേതാവ് പിണറായി വിജയനോ സംസ്ഥാന നിയമസഭയ്ക്കോ പോലും എതിർപ്പില്ലാത്തതും അനുകൂലിക്കുന്നതുമായ നിലപാടിനെതിരെ സിപിഎം എന്തിനാണ് സമരം നടത്തുന്നത് എന്ന് സംസ്ഥാന വൈദ്യുതി - പരിസ്ഥിതി - പാർലിമെൻ്ററി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ പേരിൽ പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നതിനെതിരെ ഇപ്പോൾ സിപിഎം നേതൃത്വത്തിലുള്ള ജനകീയ ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച ഹർത്താലിനെതിരെ പരിസ്ഥിതി വകുപ്പ് മന്ത്രി കൂടിയായ സണ്ണി ജോസഫ് രംഗത്ത് വന്നത്. പരിസ്‌ഥിതി മേഖലയുടെ പേര് പറഞ്ഞ് മൂന്ന് വില്ലേജുകളിൽ നടത്തുന്ന ഹർത്താൽ സിപിഎമ്മിന്റെ പാപ്പരത്തമാണ് തെളിയിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇത് ഏഴാമത്തെ തവണയാണ് കരട് വിജ്‌ഞാപനം വരുന്നത്. 2013 മുതൽ വന്ന എല്ലാ കരട് വിജ്‌ഞാപനത്തിലും വന്നതു പോലെയുള്ള അതേ കാര്യങ്ങളാണ് ഈ ഏഴാമത്തെ കരട് വിജ്‌ഞാപനത്തിലും ഉള്ളത്. സംസ്‌ഥാന സർക്കാർ കൃത്യമായ ഭേദഗതി കേന്ദ്ര സർക്കാരിന് നൽകിയിട്ടുമുണ്ട്. ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും തോട്ടങ്ങളേയും ഒഴിവാക്കുകയും പിണറായി സർക്കാർ 2024 ൽ കൊടുത്ത അതേ വിസ്‌തൃതി തന്നെ ചേർത്താണ് ഭേദഗതി തയാറാക്കി കേന്ദ്രത്തിന് നൽകിയത്.

രണ്ട് കൊല്ലത്തെ മാറ്റത്തിന് രാഷ്ട്രീയം മാറി എന്നതുകൊണ്ട് അതിർത്തി മാറ്റേണ്ടതില്ല എന്ന നിലയിലാണ് ഈ സർക്കാർ പ്രവർത്തിച്ചത്. പിണറായി സർക്കാർ എന്ത് റിപ്പോർട്ടാണോ കൊടുത്തത്, അത് തന്നെയാണ് ഈ സർക്കാരും കൊടുത്തത്. സംസ്ഥാന നിയമസഭയിൽ പ്രമേയവും അവതരിപ്പിച്ചു. ആ പ്രമേയം ചർച്ച ചെയ്യുകയും ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്‌തു. അതിന് അവർ മുന്നോട്ടു വച്ച ഏക നിർദേശം മുൻ സർക്കാരിൻ്റെ കാലത്ത് എന്ന പ്രയോഗത്തിന് പകരം 2024 എന്ന വർഷം ചേർക്കണം എന്ന് മാത്രമായിരുന്നു. നിയമസഭയിൽ നടത്തിയ ചർച്ചയിൽ പ്രതിപക്ഷ നേതാവും ബിജെപി പക്ഷവും പിന്തുണയും തന്നു. 98 വില്ലേജും 8590 ചതുരശ്ര കിലോമീറ്ററും എന്ന് അവർ നൽകിയ അതേ കണക്കാണ് ഈ സർക്കാരും നൽകിയത്. ഇതെല്ലാം സമ്മതിച്ച ശേഷം സിപിഎം എന്തിന് ആരോടാണ് സമരം ചെയ്യുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. ബുധനാഴ്‌ച എംപിമാരുടെ യോഗത്തിലും ഈ വിഷയം അവതരിപ്പിച്ചിരുന്നു. അവരും ഇക്കാര്യത്തിൽ പിന്തുണയാണ് നൽകിയത് എന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

*ഹർത്താൽ കടകൾ മാത്രം അടഞ്ഞു കിടന്നു.*

ഇതിനിടെ സിപിഎം നേതൃത്വം നൽകി രൂപീകരിച്ച തട്ടിക്കൂട്ട് ജനകീയ ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിൽ ടൗണിലെ കടകൾ മാത്രം അടഞ്ഞു കിടന്നു. വാഹനങ്ങൾ ഓടി. മറ്റൊരു മുടക്കവും ഉണ്ടായിട്ടില്ല. വ്യാപാരികളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ മാത്രം നടത്തിയ ഒരു ഹർത്താൽ മാത്രമായി മാറി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരവും വീടു തോറും കയറിയുള്ള ബോധവൽക്കരണവും നടത്തിയിരുന്നു. സമരത്തിൻ്റെ നാലാം ഘട്ടം എന്ന നിലയിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.

CPM's protest against the government's stand supported by Pinarayi is a failure; Minister Sunny Joseph.

Related Stories
ആവേശക്കടലായി സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം. പെൻഷൻ 5000 രൂപയാക്കണമെന്ന് പ്രമേയം.

Nov 27, 2026 09:21 AM

ആവേശക്കടലായി സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം. പെൻഷൻ 5000 രൂപയാക്കണമെന്ന് പ്രമേയം.

ആവേശക്കടലായി സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം. പെൻഷൻ 5000 രൂപയാക്കണമെന്ന്...

Read More >>
പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ്

Nov 26, 2026 05:03 PM

പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ്

പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ...

Read More >>
കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

Nov 22, 2026 01:23 PM

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം...

Read More >>
പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.

Nov 22, 2026 10:16 AM

പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.

പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ്...

Read More >>
ഒപ്പം, വിഭിന്നം

Nov 21, 2026 05:40 PM

ഒപ്പം, വിഭിന്നം

ഒപ്പം,...

Read More >>
വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

Nov 21, 2026 10:54 AM

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന്...

Read More >>
Top Stories